കെ.എസ്.എസ്.പി.എ പനമരം മണ്ഡലം കൺവെൻഷൻ നടത്തി

പനമരം: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ പനമരം മണ്ഡലം കൺവെൻഷൻ വിജയ അക്കാദമി ഹാളിൽ വെച്ച് നടന്നു. പെൻഷൻക്കാരുടെ അവകാശങ്ങൾ ലഭിക്കാൻ സമരം ചെയ്യേണ്ട സാഹചര്യമാണ് ഇന്ന് സംസ്ഥാനത്തുള്ളതെന്ന് യോഗം ഉദ്ഘാടനം ചെയ്യ്ത് കൊണ്ട് കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡണ്ട് വിപിനചന്ദ്രൻ മാസ്റ്റർ പറഞ്ഞു.ഷാജി ജോർജ് അദ്ധ്യക്ഷത വഹിച്ചു. എം.ശശി, ബെന്നി അരിഞ്ചേർല, ഓമന ടീച്ചർ, ജി.രാമനുണ്ണി, റ്റി.ജെ.സക്കറിയ, ഇ.ടി.സെബാസ്റ്റ്യൻ, ടി.പി.ശശിധരൻ, വേണുഗോപാൽ കിഴിശ്ശേരി, വനിതാ ഫോറം ജില്ലാ പ്രസിഡണ്ട് ജി.വി.വിജയമ്മ ടീച്ചർ, ടി.കെ.ജേക്കബ്, വി.ആർ, ശിവൻ, ഗ്രേസി ടീച്ചർ, പുഷ്പലത എന്നിവർ സംസാരിച്ചു.
മൺമറഞ്ഞു പോയ പി.ജെ.ബേബി, ദാമോദരൻ വാരിയർ, ജനാർദനൻ, എന്നിവരെ യോഗത്തിൽ അനുസ്മരിച്ചു.



Leave a Reply