April 20, 2024

എജുക്കേഷൻ ലോൺ ഹോൾഡേഴ്സ് അസോസിയേഷൻ ഗ്രാമീൺ ബാങ്ക് ഓഫീസിലേക്ക് മാർച്ച് നടത്തി

0
Img 20221117 131059.jpg
കൽപ്പറ്റ: വിദ്യാഭ്യാസ വായ്പകളിൽ ജപ്തി നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എജുക്കേഷൻ ലോൺ ഹോൾഡേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ 
കേരള ഗ്രാമീൺ ബാങ്ക് റീജിയണൽ ഓഫീസിലേക്ക് മാർച്ച് നടത്തി. 
വിദ്യാഭ്യാസ വായ്പകളിൽ തുടരുന്ന നടപടികൾ പരിഹരിക്കുന്നതിന് കഴിഞ്ഞ 28-ന് മാനന്തവാടിയിൽ അദാലത്ത് സംഘടിപ്പിച്ചിരുന്നു. ഈ അദാലത്ത് അട്ടിമറിക്കുകയായിരുന്നുവെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു. 
അദാലത്തിലും മറ്റും എടുക്കുന്ന തീരുമാനങ്ങളും സർക്കാർ നിർദ്ദേശങ്ങളും ബാങ്കുകൾ നടപ്പാക്കുന്നില്ലന്നും ആരോപിച്ചായിരുന്നു മാർച്ച്. തുടർന്ന് കൽപ്പറ്റയിലെ ഗ്രാമീൺ ബാങ്ക് റീജിയണൽ ഓഫീസിന് മുമ്പിൽ നടത്തിയ ധർണ്ണ മുൻ എം.എൽ എ സി.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. 
എജുക്കേഷൻ ലോൺ ഹോൾഡേഴ്സ് അസോസിയേഷൻ 
പ്രസിഡണ്ട് ടി.ഡി.മാത്യു അധ്യക്ഷത വഹിച്ചു. ടി. പ്രഭാകരൻ, പി.സി.ഫ്രാൻസിസ്, ജോസ് കടുപ്പിൽ , പി. അപ്പച്ചൻ, ചന്ദ്രൻ ഇടിക്കര, ഇബ്രാഹിം കണിയാമ്പറ്റ , ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *