സഹകരണ വാരാഘോഷം നടത്തി

പനമരം : അറുപത്തി ഒമ്പതാം അഖിലേന്ത്യ സഹകരണ വാരാഘോഷം പനമരം പഞ്ചായത്ത് തലത്തിൽ സംഘടിപ്പിച്ചു. മിൽക്ക് സൊസൈറ്റി ഹാളിൽ വയനാട് പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസനബാങ്ക് പ്രസിഡണ്ട് പിവി സഹദേവൻ പരിപാടി
ഉദ്ഘാടനം ചെയ്തു.
ക്ഷീരോല്പാദക സഹകരണ സംഘം പ്രസിഡണ്ട് ഇ.ജെ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. പനമരം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് അബ്ദുൾ അസീസ് കെ സ്വാഗതം പറഞ്ഞു. സഹകരണ വകുപ്പ് സീനിയർ ഓഡിറ്റർ
പ്രിയേഷ് സി.പി. മുഖ്യ പ്രഭാഷണം നടത്തി.ഗിരീഷ് എ. ഇ ഏച്ചോം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് , അഞ്ച് കുന്ന് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എൻ. മുനീർ , ഷേർലി ടീച്ചർ സോണി ജ് പ്രസംഗിച്ചു.



Leave a Reply