April 24, 2024

അഞ്ചാമത് ദേശീയ പ്രകൃതി ചികിത്സാ ദിനം ആചരിച്ചു

0
Img 20221118 Wa00372.jpg
കൽപ്പറ്റ: അഞ്ചാമത് ദേശീയ പ്രകൃതി ചികിത്സാ ദിനം ഭാരതീയ ചികിത്സാ വകുപ്പ് വയനാടിന്റെയും നാഷണൽ ആയുഷ് മിഷന്റെയും ആഭിമുഖ്യത്തിൽ ജില്ലാ ആയുർവേദ ആശുപത്രിയിൽ സംഘടിപ്പിച്ചു. മുൻസിപ്പൽ ചെയർമാൻ മുജീബ് കെ ഉദ്ഘാടനം ചെയ്തു.'അനീമിയ പരിഹാരം പ്രകൃതി ചികിത്സയിലൂടെ ' എന്നതാണ് ഈ വർഷത്തെ സന്ദേശം.അറുപത് പ്രകൃതി വിഭവങ്ങളുടെ പ്രദർശനവും ഇതോടൊപ്പം സംഘടിപ്പിച്ചു.സീനിയർ സൂപ്രണ്ട് എം എസ് വിനോദ്, ചീഫ് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോക്ടർ ആരിഫ വി പി, ജില്ലാ ആയുർവേദ ആശുപത്രി സി എം ഓ ഇൻ ചാർജ് ഡോക്ടർ മെറീന ഫിലിപ്പ്, മെഡിക്കൽ ഓഫീസർ ഡോക്ടർ ദീപ രവീന്ദ്രനാഥ് എന്നിവർ സംസാരിച്ചു. ഡോക്ടർ ഷിംനമോൾ എൻ. വി ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *