കാണാതായ യുവാവ് പുഴയിൽ അകപ്പെട്ടതായി സംശയം

മാനന്തവാടി: മാനന്തവാടിയിൽ യുവാവിനെ പുഴയിൽ അകപ്പെട്ടതായി സംശയം.മാനന്തവാടി യവനാർകുളം കുടത്തുംമൂല വിവേകിനെയാണ് (33) ഒരപ്പ് പുഴയിൽ കാണാതായത്. ഫയർഫോഴ്സും പോലീസും നാട്ടുകാരും പുഴയിൽ തിരച്ചിൽ നടത്തുകയാണ്. ഇന്ന് പുലർച്ചെ ഒന്നരമണിയോടെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. ബന്ധുക്കൾ തിരഞ്ഞെങ്കിലും വീട്ടിൽ നിന്നും ഒരു കിലോമീറ്റർ ദുരത്തുള്ള പുഴയുടെ കരയിൽ ടോർച്ച് കണ്ടെത്തുകയായിരുന്നു. ഇതിനെ തുടർന്നാണ് പുഴയിൽ ഊർജ്ജിതമായ തിരച്ചിൽ ആരംഭിച്ചിരിക്കുന്നത്.



Leave a Reply