March 28, 2024

ഗോത്ര ജനതക്ക് പച്ചക്കറി തൈകളും സൂക്ഷ്മ മൂലക മിശ്രിതവും വിതരണം ചെയ്തു

0
Img 20221118 160502.jpg
അമ്പലവയൽ : വയനാട് കൃഷി വിജ്ഞാന കേന്ദ്രവും, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ റിസർച്ച്, ബാംഗ്ലൂരും സംയുക്തമായി പച്ചക്കറി കൃഷി പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ചേകാടിയിൽ, തോണിക്കടവിൽ വച്ച് ഗോത്രവർഗ്ഗക്കാർക്കായി പച്ചക്കറി തൈകളും, വിത്തും, അർക്ക കൺസോർഷ്യം എന്ന സൂക്ഷ്‌മ മൂലക മിശ്രിതവും വിതരണം ചെയ്തു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ റിസർച്ച് നടപ്പിലാക്കുന്ന ട്രൈബൽ സബ് പ്ലാൻ പദ്ധതിയുടെ സാമ്പത്തിക സഹായത്തോടെയാണ് ഈ പരിപാടി നടത്തിയത്. 
വാർഡ് മെമ്പർ രാജു തോണിക്കടവ് സ്വാഗതമർപ്പിച്ച ചടങ്ങിൽ പനമരം ബ്ലോക്ക് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്‌സി ബെന്നി അധ്യക്ഷത വഹിക്കുകയും, പുൽപള്ളി പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കുമാർ ടി എസ്  ഉദ്ഘാടനം ചെയുകയും ചെയ്തു. ബാംഗ്ലൂർ ഐ ഐ എച്ച് ആർ-ൽ  നിന്നുള്ള സീനിയർ സയന്റിസ്റ് ഡോ .ഡി. കലൈവനൻ പദ്ധതി വിശദീകരിച്ച് സംസാരിക്കുകയും,ശാസ്ത്രജ്ഞരായ ഡോ. റ്റി ശക്തിവേൽ, ഡോ. അനുഷ്‌മ പി എൽ തുടങ്ങിയവർ ക്ലാസ് നയിക്കുകയും ചെയ്തു. കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോർഡിനേറ്റർ ഡോ. സഫിയ എൻ ഇ നന്ദിയർപ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *