അമ്മക്കൊപ്പം വെട്ടേറ്റ ആദിദേവിന് ദാരുണാന്ത്യം

മേപ്പാടി :ഒരു നാടിനെ മുഴുവൻ
നൊമ്പരപ്പെടുത്തി ആദി യാത്രയായി. കഴിഞ്ഞ ദിവസം വെട്ടി പരിക്കേൽപ്പിക്കപ്പെട്ട ആദിദേവ് (4) കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് ഇന്നലെ രാത്രി മരിച്ചു. നെടുമ്പാല പള്ളിക്കവല പാറക്കൽ ജയപ്രകാശിൻ്റെയും അനിലയുടെയും മകനാണ്.അമ്മയോടൊപ്പം അംഗനവാടിയിലേക്ക് പോകുന്ന വഴിയിൽ വച്ചാണ് ആദിദേവിനും അമ്മ അനിലക്കും വെട്ടേറ്റത്.
മേപ്പാടി പള്ളിക്കവലയിൽ വച്ചായിരുന്നു സംഭവം നടന്നത്. ജയപ്രകാശിന്റെ ഭാര്യയ്ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. കൈകൾക്കും തലയ്ക്കുമാണു പരുക്ക്. തലയ്ക്കും ഇടതുചെവിയുടെ ഭാഗത്തും വെട്ടേറ്റ ആദിദേവ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ അയൽവാസിയായ ജിതേഷിനെ പോലീസ് അന്ന് തന്നെ അറസ്റ്റു ചെയ്തിരുന്നു.



Leave a Reply