യു ഡി എഫ് സമര സദസ്സ് നടത്തി

കോട്ടത്തറ: വയനാട് മെഡിക്കൽ കോളേജ് മടക്കി മലയിൽ സ്ഥാപിക്കുക ,വിലക്കയറ്റം നിയന്ത്രിക്കുക, കെ എൽ ആർ ഭൂമിപ്രശ്നം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് യു ഡി എഫ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമര സദസ്സ് സംഘടിപ്പിച്ചു.വി സി അബൂബക്കർ ഹാജി അധ്യക്ഷം വഹിച്ചു. കെ പി സി സി സെക്രട്ടറി ടി.ജെ ഐസക് ഉദ്ഘാടനം ചെയ്തു.മാണി ഫ്രാൻസിസ് ,കെ പോൾ ,സിസി തങ്കച്ചൻ,പി പി റെനീഷ്, വി അബ്ദുള്ള സുരേഷ് ബാബു വാളൽ ,പി എൽ ജോസ്, സി.കെ ഇബ്രായി, ഒ.ജെ മാത്യു, വി.ആർ ബാലൻ ,പി എ നസീമ, ഹണി ജോസ്, ഇ.കെ വസന്ത ,ടി ഇബ്രായി, എം.വി ടോമി, കെ.കെ നാസർ, എം.ജി രാജൻ,ആൻ്റണി പാറയിൽ, വിനോജ് പി ഇ ,എം സി മോയിൻഎന്നിവർ സംസാരിച്ചു.



Leave a Reply