സന്തോഷ നഗരിയുടെ ആരോഗ്യ മേഖലയിൽ ഒരു പൊൻ തിളക്കം കൂടി

ബത്തേരി : കോവിഡ് മഹാമാരിയോട് സന്ധിയില്ലാതെ മാതൃകാപരമായി പ്രതിരോധം തീർത്ത നഗരസഭയും ആരോഗ്യ കേരളവും കൈകോർത്തുകൊണ്ട് നഗര പ്രാഥമിക ആരോഗ്യ കേന്ദ്ര (അർബൻ പ്രൈമറി ഹെൽത്ത് സെന്റർ ) ത്തിന്റെ പ്രവർത്തനോൽഘാടനം വേങ്ങൂരിൽ ആരോഗ്യം വനിതാ ശിശു വികസന ക്ഷേമം വകുപ്പുമന്ത്രി വീണാ ജോർജ് നിർവഹിച്ചു.ഒരു നാടിന്റെ ചിരകാലാഭിലാഷത്തിന് തിരി തെളിഞ്ഞു. ആരോഗ്യ മേഖലയിൽ ഒട്ടനവധി പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നതിൽ ബത്തേരി നഗരസഭ മാതൃകയാണ്. ചടുലമായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്ന ആരോഗ്യ കാര്യവിഭാഗം നഗരസഭയിൽ പ്രവർത്തിച്ചു വരുന്നു.
വേങ്ങൂർ ഉദ്ഘാടനം ചെയ്ത ഈ സെന്റർ വയനാട് ജില്ലയിലെ തന്നെ രണ്ടാമത്തെ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രമാണ്. നഗരസഭയിലെ മുഴുവൻ ജനങ്ങൾക്കും എല്ലാ പ്രവൃത്തി ദിവസവും ആരോഗ്യ പ്രവർത്തകരുടെ സേവനവും ലാബ് സൗകര്യവും ഉച്ചക്കു ശേഷം രണ്ട് മണി മുതൽ 8 മണി വരെ ഡോക്ടറുടെ സേവനവും ലഭ്യമാകും. വമ്പിച്ച ജനപങ്കാളിത്തത്തോടെ നടന്ന ഉദ്ഘാടന പരിപാടിയിൽ നഗരസഭ ഡപ്യുട്ടി ചെയർ പേഴ്സൺ എൽസി പൗലോസ് അധ്യക്ഷത വഹിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ കെ. റഷീദ്, ലിഷ പി എസ് , സാലി പൗലോസ്, ടോം ജോസ് , കെ.സി.യോഹന്നാൻ , സി. കെ ആരിഫ് പി.ആർ ജയ പ്രകാശ്, കെ.ജെ. ദേവസ്യ,കെ. നൂറുദ്ദീൻ ഡോ. സലീഹ സെയ്തലവി,മെഡിക്കൽ ഓഫീസർ ഡോ ഫാത്തിമ, കൗൺസിലർ ബിന്ദു രവി, രാധാകൃഷ്ണൻ എസ്. സൂപ്രണ്ട് ജേക്കബ് ജോർജ്, അസി എഞ്ചിനീയർ k. മുനവർ എന്നിവർ സംസാരിച്ചു. നിർമ്മാണം നടത്തിയ കോൺട്രാക്ടർ ആലിക്ക് നഗരസഭയുടെ ഉപഹാരം നൽകി. നഗരസഭ ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാർ ഷാമില ജുനൈസ് സ്വാഗതവും കൺവീനറും കൗൺസിലറുമായ ഷീബ ചാക്കോ നന്ദിയും പറഞ്ഞു.



Leave a Reply