August 7, 2026

സുകൃതം പദ്ധതിയിൽ ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു

0
GridArt_20221119_1812143072.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി :സുൽത്താൻബത്തേരി നഗരസഭ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന 'സുകൃതം' ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ നൽകൽ പദ്ധതിയുടെ സഹായ ഉപകരണ നിർണയ ക്യാമ്പ് സുൽത്താൻബത്തേരി മുനിസിപ്പൽ ടൗൺഹാളിൽ വച്ച് സംഘടിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  സാലി പൗലോസ് അധ്യക്ഷത വഹിച്ചു. മുൻസിപ്പാലിറ്റി ഡെപ്യൂട്ടി ചെയർപേഴ്സൺ  എൽസി പൗലോസ് പരിപാടി ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റഷീദ് കൗൺസിലർമാരായ ഷംസാദ്, പ്രിയ വിനോദ്, ഷമീർ, സുമതി, നഗരസഭാ സെക്രട്ടറി സൈനുദ്ദീൻ സൂപ്രണ്ട് ജേക്കബ് ജോർജ്,ഐസിഡി സൂപ്പർവൈസർ നസീറ പി എ എന്നിവർ സംസാരിച്ചു. ഗുണഭോകൃത ലിസ്റ്റിൽപെട്ട 31 പേർ വികലാംഗ ക്ഷേമ കോർപറേഷനുമായി ചേർന്ന് നടത്തിയ സഹായക ഉപകരണ നിർണയ ക്യാമ്പിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *