March 26, 2023

ജൈവ വൈവിധ്യ കോൺഗ്രസ്: മത്സരങ്ങൾ നടത്തി

IMG-20221120-WA00322.jpg
കൽപ്പറ്റ: പതിനഞ്ചാമത് കുട്ടികളുടെ ജൈവ വൈവിധ്യ കോൺഗ്രസിന്റെ ഭാഗമായുള്ള ജില്ലാതല മത്സരങ്ങൾ കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. വിവിധ സ്കൂളുകളിൽ നിന്നായി 130 കുട്ടികൾ പങ്കെടുത്തു. പ്രോജക്റ്റ് അവതരണം, പെൻസിൽ ഡ്രോയിംഗ് പെയിന്റിങ്, ഉപന്യാസ രചന, ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരങ്ങളാണ് നടന്നത് . പ്രൊജക്ട് അവതരണത്തിൽ ജൂനിയർ വിഭാഗത്തിൽ കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂളിലെ നിഹാരിക സരസ്വതി , നിയ റഹ്മ സഖ്യം ഒന്നാം സ്ഥാനം നേടി. മാനന്തവാടി ജി.വി.എച്ച്.എസിലെ കൃഷ്ണപ്രിയ, തീർത്ഥ പ്രസാദ് സഖ്യവും ബീനാച്ചി ജി.എച്ച്.എസ്.എസ് ഷിമോന വർഗീസ്, ഷഹല ഷെറിൻ സഖ്യം യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തിന് അർഹരായി. സീനിയർ വിഭാഗത്തിൽ ജി.എച്ച്.എസ് അതിരറ്റു കുന്നിലെ ആദിത്യ ബിജു, വിഷ്ണു പ്രിയ എന്നിവർ ഒന്നാം സ്ഥാനവും ജി.എച്ച്.എസ് ബീനാച്ചിയിലെ അവനിജ പുരുഷോത്തമൻ, വഹ മറിയം, ജി.എം.ആർ.എസ് പൂക്കോടിലെ സായൂജ് കൃഷ്ണ, നിവേദ് പി.ജെ എന്നിവർ രണ്ടും മൂന്നും സ്ഥാനത്തിന് അർഹരായി. പ്രൊജക്റ്റ്‌ അവതരണത്തിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയവർ സംസ്ഥാന തല ജൈവവൈവിധ്യ കോൺഗ്രസിൽ മത്സരിക്കാൻ അർഹരായി. 
ജൈവവൈവിധ്യ കോൺഗ്രസിന്റെ സമാപനസമ്മേളനം കൽപ്പറ്റ മുനിസിപ്പൽ വൈസ് ചെയർ പേഴ്സൺ കെ.അജിത നിർവഹിച്ചു. ചടങ്ങിൽ പ്രധാനധ്യാപകൻ എം.കെ അനിൽ കുമാർ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ പി.മുസ്തഫ, കൗൺസിലർ റയിഹാനത്ത് വടക്കേതിൽ, ജൈവ വൈവിധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ പി.ആർ ശ്രീരാജ്, എം.ടി എൽദോസ് തുടങ്ങിയവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *