May 30, 2023

പച്ചക്കറിതൈ വിതരണവും ഗോൾ ചലഞ്ചും നടത്തി

0
IMG-20221120-WA00342.jpg
തിരുനെല്ലി: തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ബ്രിഡ്ജ് കോഴ്സ് കുട്ടികളുടെ ശിശുദിന ആഘോഷവും കൃഷി വിജ്ഞാൻ കേന്ദ്രയുടെ സഹകരണത്തോടെ ബ്രിഡ്ജ് കോഴ്സ് കുട്ടികൾക്ക് പച്ചക്കറി തൈ വിതരണവും ലഹരിക്കെതിരെ ഗോൾ ചലഞ്ചും നടത്തി. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എ.കെ ജയഭാരതി ഉദ്ഘാടനം ചെയ്തു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് സി ഡി എസ് ചെയർപേഴ്സൺ പി. സൗമിനി അധ്യക്ഷത വഹിച്ചു. സബ് കളക്ടർ ആർ ശ്രീലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി. തിരുനെല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സി.ടി വത്സലകുമാരി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർമാൻ റുക്കിയ സൈനുദ്ദീൻ, വാർഡ് മെമ്പർമാരായ എം പ്രഭാകരൻ, പി.ഷൈനി, തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി കോർഡിനേറ്റർ സായി കൃഷ്ണൻ, പ്രോഗ്രാം കോർഡിനേറ്റർമാരായ പി.സഫിയ, എം രവീണ, വിവിധ വാർഡുകളിലെ സിഡി എസ്, എ ഡി എസ്, ഗ്രാമസമിതി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *