ഹെൽപ്പ് ഡെസ്ക്ക് ശിൽപ്പശാല സംഘടിപ്പിച്ചു

പനമരം: എ.കെ.സി.സി മാനന്തവാടി രൂപത സമിതി ,മാനന്തവാടി രൂപത ജൂബിലി വർഷത്തോടനുബന്ധിച്ച് ഹെൽപ്പ് ഡെസ്ക്ക് രൂപീകരണ ശിൽപ്പശാല നടത്തി.ന്യൂനപക്ഷ അവകാശങ്ങളും ആനുകൂല്യങ്ങളും അർഹരായവർക്ക് ലഭ്യമാക്കുവാൻ അവരെ സഹായിക്കുക, സ്ക്കോളർഷിപ്പുകൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുക, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക സമുദായങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭ്യമാക്കുക എന്നിവയ്ക്കാണ് ഇടവകാതല ഹെൽപ്പ് ഡെസ്ക്ക് പ്രവർത്തിക്കുക.
മാനന്തവാടി രൂപതയിലെ ഇടവകകളിൽ നിന്നുള്ള ഹെൽപ്പ് ഡെസ്ക്ക് കൺവീനർമാർ ശിൽപ്പശാലയിൽ പങ്കെടുത്തു.
പനമരം സെൻ്റ് ജൂഡ് ഓഡിറ്റോറിയത്തിൽ നടന്ന ശിൽപ്പശാല മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം പിതാവ് സമ്മേളനം ഉദ്ഘാടനം ചെയ്തു.ഫാ ബിജു.മാവറ അദ്യക്ഷത വഹിച്ചു. ' സംസ്ഥാന ഹെൽപ്പ് സെസ്ക്ക് കൺവീനർ രാജേഷ് ജോൺ ,എ.കെ.സി.സി രൂപതാ പ്രസിഡണ്ട്
കെ.പി സാജു, സെക്രട്ടറി.സെബാസ്റ്റ്യൻ പുരക്കൽ ,ഡയറക്ടർ ഫാ.ജോബി, ഗ്ലാഡിസ് ചെറിയാൻ രൂപതാ കൺവീനർ ജോൺസൺ തൊഴുത്തുങ്കൽ , ജെയിംസ് തൈപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.തൃശൂർ രൂപതാ ഹെൽപ്പ് ഡെസ്ക്ക് കോഓഡിനേറ്റർമാരായ ജോമി ജോൺസൺ, റോണി എന്നിവർ ശിൽപ്പശാലക്ക് നേതൃത്വം നൽകി.



Leave a Reply