എസ്.എന്‍.ഡി.പി.യൂണിയന്‍ കല്‍പ്പറ്റ വനിതാസംഘം ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു

കല്‍പ്പറ്റ: കേരളത്തില്‍ കേട്ടുകേള്‍വിപോലുമില്ലാത്ത ദുര്‍മന്ത്രവാദത്തിന്റേയും സാത്താന്‍ സേവയുടേയും പേരിലുള്ള നരഹത്യകളും നീതിപാലകന്മാരുടെ ഒത്താശയോടുകൂടി നടക്കുന്ന സ്ത്രീപീഢനങ്ങളും വിവിധ തരത്തിലുള്ള ലഹരി വസ്തുക്കളുടെ ക്രമാതീതമായ ഉപയോഗവും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിന് അടിയന്തിരമായി തടയിടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്.എന്‍.ഡി.പി.യോഗം കേന്ദ്ര വനിതാസംഘത്തിന്റെ നിര്‍ദ്ദേശപ്രകാരം എസ്.എന്‍.ഡി.പി.യോഗം കല്‍പ്പറ്റ യൂണിയന്‍ വനിതാസംഘത്തിന്റെ നേതൃത്വത്തില്‍ യൂണിയന്‍ ഓഡിറ്റോറിയത്തില്‍ ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. വിവിധ ശാഖകളില്‍ നിന്നും വനിതാസംഘം പ്രവര്‍ത്തകര്‍ ഈ പ്രതിഷേധ സംഗമത്തില്‍ പങ്കെടുത്തു. ജനജാഗ്രതാ സദസ്സ് കല്‍പ്പറ്റ യൂണിയന്‍ പ്രസിഡന്റ് കെ.ആര്‍. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി എം.മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. അനുസൂയ രവി, ഗ്രീഷിത്ത് കല്‍പ്പറ്റ, ചന്ദ്രിക ഗോപാലകൃഷ്ണന്‍, രമണി ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.



Leave a Reply