November 6, 2026

ബാലാവകാശ വാരാചാരണം സമാപിച്ചു

0
IMG_20221121_155705.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കണിയാമ്പറ്റ : നവംബർ പതിനാല് മുതൽ ജില്ലയിൽ ആരംഭിച്ച ബാലാവകാശ വാരാചാരണത്തിന്റെ  സമാപന സെഷൻ  കണിയാമ്പറ്റ ഗവ ചിൽഡ്രൻസ് ഹോമിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ആഭിമുഖ്യത്തിലുള്ള ശിശു ദിന  വാരാചരണ പരിപാടിയിൽ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു.മത്സര വിജയികൾക്കുള്ള സമ്മാന ദാനവും ജുനൈദ് കൈപ്പാണി നിർവഹിച്ചു.
നാടൻ കലാരൂപങ്ങളായ മംഗലം കളി,കുടചോഴികളി എന്നിവയും കുട്ടികൾക്കായി സംഘടിപ്പിച്ചിരുന്നു. 
സി.ഡബ്ലു.സി മെമ്പർ ബിബിൻ.സി.ടി അധ്യക്ഷത വഹിച്ചു.
ചിൽഡ്രൻസ് ഹോം സൂപ്രണ്ട് എ. സൈദലവി,കെ ഓമന,മജേഷ്  രാമൻ,അബ്ദുൽ റഷീദ് പുളിഞ്ഞാൽ,മഞ്ജു ജോർജ്,അമീർ അറക്കൽ,അബ്ദുൽ റഫീഖ് തുടങ്ങിയവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *