September 19, 2026

മംഗലശ്ശേരി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സൗജന്യ പാദരക്ഷ നൽകി

0
IMG_20221123_135156.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട :വയനാട് ജില്ലാ പഞ്ചായത്ത്  വെള്ളമുണ്ട ഡിവിഷൻ പരിധിയിൽ അർഹരായവർക്ക്    സൗജന്യമായി
പാദരക്ഷ നൽകുന്ന പദ്ധതിയായ പാദസ്പർശത്തിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ 
വെള്ളമുണ്ട പബ്ലിക്‌ ലൈബ്രറിയുമായി സഹകരിച്ച്‌  മംഗലശ്ശേരി മല ഗവ.എൽ.പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യമായി പാദരക്ഷ വിതരണം ചെയ്തു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്തംഗം ഷൈജി ഷിബു ഉദ്‌ഘാടനം ചെയ്തു. പാദരക്ഷ ഏറ്റുവാങ്ങൽ ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് എം.കെ ചന്തു അധ്യക്ഷത വഹിച്ചു.എച്ച്‌.എം ഷീനു ജോസ് ,രജിഷ വി.പി,രാജി.കെ,മുർഷാദ് വി.എൻ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *