നവകേരളം തദ്ദേശകം ജില്ലാതല അവലോകന യോഗം നാളെ, മന്ത്രി എം.ബി .രാജേഷ് ജില്ലയിലെത്തും

കൽപറ്റ: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ജില്ലാതല അവലോകന യോഗം നാളെ (നവംബര്‍ 24) രാവിലെ 10 മുതല്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേരും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിലയിരുത്തും. സര്‍ക്കാരും തദ്ദേശ സ്വയംഭരണ വകുപ്പും ആവിഷ്‌കരിച്ച വിവിധ പ്രവര്‍ത്തനങ്ങളും പദ്ധതികളും വിശദീകരിക്കും. നവകേരളം തദ്ദേശകം 2.0 പരിപാടിയുടെ ഭാഗമായുളള യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിക്കും.തദ്ദേശ സ്വയം ഭരണ സ്ഥാപന വകുപ്പ് ഡയറക്ടര്‍. എച്ച് ദിനേശന്‍, ജില്ലാ കളക്ടര്‍ എ.ഗീത, തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, ഫെസിലിറ്റേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ടു മണിക്ക് പുല്‍പ്പള്ളി പഞ്ചായത്തിലെ നൂതന പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി എം.ബി രാജേഷ് നിര്‍വ്വഹിക്കും.



Leave a Reply