May 30, 2023

ദുരന്ത പ്രതിരോധ കെട്ടിട നിര്‍മ്മാണം; പരിശീലനം സംഘടിപ്പിച്ചു

0
IMG-20221123-WA00382.jpg
 ബത്തേരി : ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ദുരന്ത പ്രതിരോധ ശേഷിയുള്ള കെട്ടിട നിര്‍മ്മാണത്തെക്കുറിച്ച് ബത്തേരിയില്‍ പരിശീലനം സംഘടിപ്പിച്ചു. ബത്തേരി ജൂബിലി ഹോട്ടലില്‍ നടത്തിയ പരിശീലനം എ.ഡി.എം എന്‍.ഐ ഷാജു ഉദ്ഘാടനം ചെയ്തു. കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ സഹകരണത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്. ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും മണ്ണിനങ്ങള്‍ മനസ്സിലാക്കിയുള്ള ദുരന്ത നിവാരണ അതോറിറ്റി നിയന്ത്രണങ്ങള്‍ അനുസരിച്ചുമുള്ള കെട്ടിട നിര്‍മ്മാണം പ്രോത്സാഹിപ്പിക്കലുമാണ് പരിശീലനത്തിന്റ ലക്ഷ്യം. പ്രതിരോധ ശേഷിയുള്ള കെട്ടിട നിര്‍മ്മാണത്തിലെ കാലികമായ മാറ്റങ്ങള്‍, പുതിയ ടെക്‌നോളജികള്‍ എന്നിവയും പരിശീലനത്തില്‍ പരിചയപ്പെടുത്തി.
ഡി.ഇ.ഒ.സി ചാര്‍ജ്ജ് ഓഫീസര്‍ ഷാജി മാത്യു പദ്ധതി വിശദീകരിച്ചു. ''വയനാടിന്റ പ്രത്യേകതകള്‍'' എന്ന വിഷയത്തില്‍ എച്ച്.യു.എം.എ സെന്റര്‍ ഫോര്‍ എക്കോളജി ആന്റ് വൈല്‍ഡ് ലൈഫ് ബയോളജി ഡയറക്ടര്‍ സി.കെ വിഷ്ണുദാസ് ക്ലാസെടുത്തു. പ്രതിരോധ ശേഷിയുള്ള കെട്ടിടനിര്‍മ്മാണത്തിലെ മാതൃകകളെക്കുറിച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫാക്കല്‍റ്റിമാരായ ഡോ. കെ. ചിത്ര, ഡോ. ഷൈനി അനില്‍കുമാറും ''നിര്‍മ്മാണത്തെ ബാധിക്കുന്ന പാരിസ്ഥിതിക ഘടകങ്ങള്‍'' എന്ന വിഷയത്തില്‍ റിട്ട. ഡിസ്ട്രിക്ട് സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ പി.യു ദാസും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കെട്ടിട നിര്‍മ്മാണ നിയന്ത്രണങ്ങളെക്കുറിച്ച് ഡി.എം കണ്‍സല്‍ട്ടന്റ് ഡോ. കരുണാകരന്‍ അഖില്‍ ദേവും ക്ലാസെടുത്തു.
ഡെപ്യൂട്ടി കളക്ടര്‍ പി. അഖില്‍, ഡി.എം ജൂനിയര്‍ സൂപ്രണ്ട് ജോയ് തോമസ് എന്നിവര്‍ സംസാരിച്ചു. എഞ്ചിനീയര്‍മാര്‍, ആര്‍ക്കിടെക്റ്റ്, കോണ്‍ട്രാക്ടര്‍മാര്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ പരിശീലനത്തില്‍ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *