September 19, 2026

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് : മടക്കിമല ഭൂമിയില്‍ പണിതില്ലെങ്കില്‍ ജില്ലാ ഭരണ കേന്ദ്രം സ്തംഭിപ്പിക്കും

0
IMG-20221123-WA00392.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കല്‍പ്പറ്റ ;സര്‍ക്കാരിന്റെ കൈവശമുള്ള കോട്ടത്തറ വില്ലേജിലെ മടക്കിമലയില്‍ ഉള്ള 50 ഏക്കര്‍ ഭൂമിയില്‍ അടിയന്തരമായി മെഡിക്കല്‍ കോളേജ് കെട്ടിട നിര്‍മ്മാണം ആരംഭിച്ചിട്ടില്ലെങ്കില്‍ ജില്ലാ ഭരണ കേന്ദ്രം പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത തരത്തില്‍ സമരത്തിന്റെ രൂപം മാറ്റേണ്ടി വരുമെന്ന് വയനാട് മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റി നടത്തിയ കിടപ്പു സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ദേശീയ കിസാന്‍ മോര്‍ച്ച സംസ്ഥാന കോഡിനേറ്റര്‍ പി.ടി ജോണ്‍ പ്രസ്താവിച്ചു.വി. പി. അബ്ദുല്‍ യോഗത്തില്‍ അധ്യക്ഷന്‍ വഹിച്ചു.ചെയര്‍മാന്‍ ഇ.പി. ഫിലിപ്പ് കുട്ടി മുഖ്യപ്രഭാഷണം നടത്തി,വിജയന്‍ മടക്കിമല, ഗഫൂര്‍ വെണ്ണിയോട്, ഇക്ബാല്‍ മുട്ടില്‍, സുലോചന രാമകൃഷ്ണന്‍, സുലേഖ വസന്തരാജ്, നേമി രാജ ഗൗഡര്‍, എം. ബഷീര്‍, ജോബിന്‍ ജോസ്, സി.പി. അഷറഫ്, അഷറഫ് പുലാടന്‍, റോബിന്‍ പെരേര, ജോസ്. വി. തണ്ണിക്കോടന്‍, വി. കെ. ഉമ്മര്‍, ജെ.ഖാലിദ്.സാജന്‍ തുണ്ടിയില്‍, പി. ലക്ഷ്മണദാസ് , ബെന്നി വട്ടപ്പറമ്പില്‍, എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *