April 19, 2024

ശുചിത്വ നഗര മാനേജർമാർ നഗരങ്ങളിലേക്ക്

0
Img 20221124 Wa00072.jpg
•റിപ്പോർട്ട് സി.ഡി. സുനീഷ്•…..
കൽപ്പറ്റ : നഗരങ്ങളിലെ ശുചിത്വ പരിപാലനം ഉറപ്പ് വരുത്താനും ,സൂക്ഷ്മ തലത്തിൽ അവ നടപ്പിലാക്കാനും ഇനി ,, ക്ലീൻ സിറ്റി മാനേജർമാർ ,,നഗര ശുചിത്വം ഉറപ്പ് വരുത്തും.കോർപ്പറേഷനുകളിലും തിരഞ്ഞെടുത്ത നഗരസഭകളിലും പദ്ധതി വൈകാതെ നടപ്പിലാകും. 
നിലവിൽ ഹെൽത്ത് ഓഫീസർമാരുടെ ജോലി ചെയ്യുന്നവർക്ക് സ്ഥാനകയറ്റം നൽകിയോ ,പി. എസ്. സി വഴിയോ ഗസറ്റ് റാങ്കിലായിരിക്കും നിയമിക്കുക.
നഗരങ്ങളുടെ ശുചിത്വ പരിപാലനം ഉറപ്പാക്കുക എന്ന യാതൊരു ഒത്തുതീർപ്പും ഇല്ലാതെ നടപ്പിലാക്കാനാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്ദേശിക്കുന്നത്.
സർക്കാരിൻ്റെ പ്രഥമ പരിഗണനയിൽ ദ്രവ, ഖര മാലിന്യ സംസ്കരണം നടപ്പിലാക്കാനാണ് പദ്ധതി ലക്ഷ്യം വെക്കുന്ന സംസ്‌കരണ പ്ലാൻറുകൾ സ്ഥാപിക്കാൻ പണക്കുറവുണ്ടാകില്ലെന്ന് ഉറപ്പും സർക്കാർ നൽകുന്നുണ്ട്.
ഏകീകൃത തദ്ദേശ വകുപ്പ് 
നിലവിൽ വന്നതോടെയാണ് പുതിയ തസ്തികയിൽ ശുചിത്വ പരിപാലന മാനേജർമാരെ സൃഷ്ടിക്കാൻ ഉള്ള തീരുമാനം നടപ്പിലാക്കുന്നത് .
വിദഗ്ധരായ ഉദ്യോഗസ്ഥരെ തന്നെ നിയമിക്കണമെന്ന് ഉത്തരവിൽ നിഷ്ക്കർക്കുന്നുണ്ട്.യോഗ്യതയും ഏകീകരിച്ചു.ഏകീകൃത തദ്ദേശ വകുപ്പിലെ ചട്ടങ്ങളിൽ 
ഗ്രേഡ് രണ്ടിലുള്ള ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നിയമനത്തിലുള്ള യോഗ്യതയും ഏകീകരിച്ചു. പഞ്ചായത്ത് ,
ഗ്രാമവികസനം ,നഗരകാര്യം ,തദ്ദേശ ഭരണ എൻജീനയറിംഗ് ,നഗര- ഗ്രാമാസൂത്രണം ,എന്നീ വിഭാഗങ്ങൾ കൂടി ഉൽപ്പെടുത്തി ,തദ്ദേശ പൊതു വകുപ്പ് നിലവിൽ വന്നതോടെയാണ് യോഗ്യതയുടെ ഏകീകരണം നടപ്പിലാക്കുന്നത്.
പൊതു സർവ്വീസ് നിലവിലായതിനാൽ 
ജില്ലാ തലത്തിൽ പലയിടത്തും പ്രവർത്തിക്കുന്ന തദ്ദേശ വകുപ്പിൻ്റെ ഓഫീസുകൾ ഒരിടത്തിലാകും.
ജീവനക്കാർക്ക് വ്യത്യസ്ത വകുപ്പുകളിൽ മാറാനും അവസരം ഉണ്ടാകും .
ജനപ്രതിനിധികൾക്ക് ശുചിത്വ പാഠം പകരാൻ ജനുവരി 13 മുതൽ 15 വരെ കോൺക്ലേവ് നടത്തും.
മാതൃക മാലിന്യ സംസ്കരണ മാതൃകകൾ കാണിക്കുന്ന ഇന്ത്യയിലേയും വിദേശത്തേയും സ്റ്റാളുകൾ ഉണ്ടാകും .
മുഴുവൻ ജനപ്രതിനിധികൾക്കും പങ്കെടുക്കാൻ അവസരം ഒരുക്കും. വിജയകരമായ സംസ്കരണ മാതൃകകൾ ജനപ്രതിനിധികളെ പരിചയപ്പെടുത്തും.
മാലിന്യ നിർമ്മാജനത്തിൽ സൂക്ഷ്മ തലത്തിൽ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ആണ് സർക്കാർ ഈ ചുവട് വെക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *