August 8, 2026

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം തുടങ്ങി

0
IMG_20221125_100529.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം തുടങ്ങി. വെള്ളമുണ്ട ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ മത്സരത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. കല്യാണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി മുഖ്യാതിഥിയായി. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ജംഷീര്‍ കുനിങ്ങാരത്ത്,
ജില്ലാ പഞ്ചായത്ത് അംഗം കെ. വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ.വി. വിജോള്‍, ജോയ്‌സി ഷാജു, മെമ്പര്‍മാരായ പി. ചന്ദ്രന്‍, പി.കെ അമീന്‍, ഇന്ദിരാ പ്രേമചന്ദ്രന്‍, സല്‍മാ മോയിന്‍, രമ്യ താരേഷ്, ബി.എം വിമല, വി. ബാലന്‍, അബ്ദുള്‍ അസീസ്, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് സ്റ്റാര്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീനത്ത് വൈശ്യന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.എ അസീസ്, സഫീല പടയന്‍ എന്നിവര്‍ പങ്കെടുത്തു. ഉദ്ഘാടന മത്സരത്തിലെ കളിക്കാരെ അല്‍ കറാമ സ്‌പെഷല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പരിചയപ്പെട്ടു.
വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ വി.എം ശ്രീജിത്, വി.എം ഷൈജിത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *