അനൗഷ്ക ഷാജി ദാസിന് ഉപജില്ലാ കലോത്സവത്തിൽ മികച്ച നേട്ടങ്ങൾ

പുൽപ്പള്ളി :ബത്തേരി ഉപജില്ലാ കലോത്സവത്തിൽ അനൗഷ്ക ഷാജി ദാസ് കുച്ചിപുടിയിൽ ഒന്നാം സ്ഥാനവും, ഭരത നാട്യ ത്തിൽ രണ്ടാം സ്ഥാനവും, നാടോടി നൃത്തത്തിൽ എ ഗ്രേഡും ലഭിച്ചു.ജയശ്രീ ഹയർ സെക്കന്ററി സ്കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയായ അനൗഷ്ക ഇതിനു മുൻപും നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.പുൽപ്പള്ളി കാരക്കാട്ട് ഷാജി ദാസ് കെ. ഡി യുടെയും ( ബി. ജെ. പി ജില്ലാ സെക്രട്ടറി ),കലാമണ്ഡലം റെസ്സി ഷാജി ദാസിന്റെയും മകളാണ് അനൗഷ്ക.സഹോദരി നർത്തകിയായ മാളവിക ഷാജി ദാസാണ്.



Leave a Reply