മാനന്തവാടി മേരി മാതാ കോളേജിൽ പ്രവേശനം നിഷേധിച്ചതായി ആരോപണം: വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു
മാനന്തവാടി: മാനന്തവാടി മേരി മാതാ കോളേജിൽ ബി.എ ഫങ്ഷണൽ ഇംഗ്ലീഷ് ഒന്നാം വർഷ പ്രവേശനം നിഷേധിച്ചതിൽ മനംനൊന്ത് കാട്ടിക്കുളം സ്വദേശിയായ രാഹുൽ രാജ് (20) ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാനേജ്‌മെന്റ് ക്വാട്ടയിൽ പ്രവേശനത്തിന് അർഹതയുണ്ടായിട്ടും അവസാന നിമിഷം സീറ്റ് നിഷേധിച്ചെന്നും, എസ്.എഫ്.ഐ പ്രവർത്തകനാണെന്നും ക്രിമിനലാണെന്നും പറഞ്ഞ് കോളേജ് അധികൃതർ അധിക്ഷേപിച്ചെന്നും വിദ്യാർത്ഥി ആരോപിച്ചു. എന്നാൽ അടിസ്ഥാന മാർക്ക് കുറവായിരുന്നിട്ടും കരുണാർദ്രമായ സമീപനത്തോടെയാണ് അഡ്മിഷൻ നൽകാമെന്ന് ഏറ്റിരുന്നതെന്നും, പ്ലസ് ടു ഒറ്റത്തവണ കൊണ്ട് പാസായെന്നാണ് അപേക്ഷയിലും യൂണിവേഴ്‌സിറ്റി ഫോമിലും വിദ്യാർത്ഥി രേഖപ്പെടുത്തിയിരുന്നതെന്നും മാനേജ്മെന്റ് വ്യക്തമാക്കി. ഇൻ്റർവ്യൂ സമയത്തും വെളിപ്പെടുത്താതിരുന്ന ഈ വിവരം രണ്ടുതവണ പരീക്ഷയെഴുതിയാണ് പാസായതെന്ന കാര്യം ഡോക്യുമെന്റ് വെരിഫിക്കേഷൻ സമയത്താണ് അഡ്മിഷൻ കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെട്ടതെന്നും കോളേജ് അധികൃതർ അറിയിച്ചു.




Leave a Reply