കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിൽ സ്നേഹവീട് നിർമ്മാണത്തിന് തുടക്കം കുറിച്ച് ഡിവൈഎഫ്ഐ

കൃഷ്ണഗിരി : ഡിവൈഎഫ്ഐ കൃഷ്ണഗിരി മേഖലാ കമ്മിറ്റി നിർമ്മിച്ചു നൽകുന്ന സ്നേഹവീടിന്റെ തറക്കല്ലിടൽ ചടങ്ങ് നടത്തി. കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിൽ ജില്ലാ സെക്രട്ടറി കെ.റഫീഖ് വീട് നിർമ്മാണത്തിന് തുടക്കം കുറിച്ച് കൊണ്ട് തറക്കല്ലിടൽ നിർവ്വഹിച്ചു.
കൃഷ്ണഗിരി മേഖലാ പ്രസിഡന്റ് വിഷ്ണു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് ടി പി ഋതുഷോബ്, മേഖലാ സെക്രട്ടറി രതിൻ ജോർജ് , വി സുരേഷ്,, സി റാഷിദ്, ഫാസിൽ എന്നിവർ സംസാരിച്ചു.



Leave a Reply