തൊഴിൽ രഹിതരാക്കുന്ന ഭരണപരിഷ്ക്കാരങ്ങൾ നാടിന് ആപത്ത് : അഡ്വ : ടി. സിദ്ധിഖ് എം. എൽ. എ

കൽപ്പറ്റ : വയനാട് വൈത്തിരി – പരമ്പരാഗത തൊഴിലാളികളെ തൊഴിൽ രഹിതരാക്കുന്ന ന്യൂതന ഭരണപരിഷ്ക്കാരങ്ങൾ നാടിന് കൂടുതൽ ആപത്താണെന്ന് ടി. സിദ്ധിഖ് എം.എൽ.എ. വയനാട്ടിലെ വൈത്തിരിയിൽ ആധാരം എഴുത്തുകാരുടെ ജില്ല കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ നാട്ടിൽ തൊഴിൽ ലഭിക്കാതെ വിദ്യാർത്ഥികളായിരിക്കെ തന്നെ യുവതലമുറ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്ന ഈ സാഹചര്യത്തിൽ പരമ്പരാഗത തൊഴിലെടുത്ത് ജീവിക്കുന്ന ജനങ്ങളെ കൂടി ആധുനിക വൽക്കരണത്തിൻ്റെ ഭാഗമായി തൊഴിൽ രഹിതരാക്കുന്ന നടപടികൾ നാടിന് കൂടുതൽ ആപത്താക്കുമെന്നും പരമ്പരാഗത തൊഴിൽ എടുത്ത് ജീവിക്കുന്ന ആധാരം എഴുത്തുകാരെ പോലുള്ള പരമ്പരാഗത തൊഴിലാളികളെ അവരരവർ തൊഴിലിൽ നിന്ന് സ്വയം വിരമിക്കും വരെയെങ്കിലും തൊഴിൽ സംരക്ഷണം നൽകാൻ സർക്കാർ സംവിധാനങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞൂ.ആധാരം എഴുത്ത് ജില്ലാ പ്രസിഡണ്ട് വി.കെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സതീഷ് കുമാർ വൈത്തിരി സ്വാഗതം ആശംസിച്ചു.സംസ്ഥാന പ്രസിഡണ്ട് ഇന്ദുകലാധരൻ, സംസ്ഥാന ജനറൽ സെക്രട്ടറി അൻസാർ, ഡീഡ് റൈറ്റേഴ്സ് ഇന്ത്യ നേതാവ് ഒ.എം.ദിനകരൻ എന്നിവർ പ്രസംഗിച്ചു.



Leave a Reply