സണ്ടേസ്‌കൂള്‍ വാര്‍ഷിക പരീക്ഷ: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മീനങ്ങാടി : മലങ്കര യാക്കോബായ സിറിയന്‍ സണ്ടേസ്‌കൂള്‍ അസോസിയേഷന്റെ വാര്‍ഷിക പരീക്ഷ നവംബര്‍ 27ന് ഞായറാഴ്ച ഒരു മണി മുതല്‍ 3.30 വരെ നടത്തുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാതയായി സണ്ടേസ്‌കൂള്‍ ഭദ്രാസന ഡയറക്ടര്‍ ടി.വി.സജീഷ് അറിയിച്ചു. വയനാട്, നീലഗിരി ജില്ലകളിലെ ആറ് മേഖലകളിലെ 42 സണ്ടേസ്‌കൂളുകളില്‍ വെച്ചാണ് വാര്‍ഷിക പരീക്ഷ നടത്തപ്പെടുന്നത്. ഒന്ന് മുതല്‍ ഒൻപത് വരെയും, പ്ലസ് വണ്ണിനും, 27ാം തിയ്യതിയും, 10, പ്ലസ്ടു ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ 4നുമാണ് പരീക്ഷ നടത്തപ്പെടുന്നത്. വാര്‍ഷിക പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് ചേര്‍ന്ന അവലോകന യോഗത്തില്‍ വൈസ് പ്രസിഡന്റ് ഫാ. പി.സി.പൗലോസ് പുത്തന്‍പുരക്കല്‍ അധ്യക്ഷത വഹിച്ചു.



Leave a Reply