November 7, 2026

എസ്എഫ്ഐ അഖിലേന്ത്യാ പതാക ജാഥ സ്വീകരണം: സംഘാടക സമിതിയായി .

0
IMG-20221128-WA00092.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : ഹൈദരബാദ് നടക്കുന്ന എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിൻ്റെ ഭാഗമായി ജില്ലയിൽ മാനന്തവാടിയിൽ സ്വീകരണം നൽകുന്ന പതാകജാഥയെ വരവേൽക്കാൻ 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.എം രജീഷ് ഉദ്ഘാടനം ചെയ്തു.എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റ് ജോയൽ ജോസഫ് അധ്യക്ഷനായി.ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജി കാര്യങ്ങൾ വിശദീകരിച്ചു.സംസ്ഥാന കമ്മറ്റി അംഗം പി സി പ്രണവ് സ്വാഗതവും മാനന്തവാടി ഏരിയാ സെക്രട്ടറി സ്റ്റാലിൻ ജോഷി നന്ദിയും പറഞ്ഞു.
സംഘാടക സമിതി ഭാരവാഹികളായി എം രജീഷ്(ചെയർമാൻ), ജോയൽ ജോസഫ്(കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.എസ്എഫ്ഐ അഖിലേന്ത്യാ ജോ: സെക്രട്ടറി കെ എം സച്ചിൻ ദേവ് എം എൽ എ ക്യാപ്റ്റനും അഖിലേന്ത്യാ വൈസ് പ്രസിഡൻറ് വി എ വിനീഷ് വൈസ് ക്യാപ്റ്റനും സംസ്ഥാന വൈസ് പ്രസിഡൻറ് എ എ അക്ഷയ് മാനേജറുമായ ജാഥക്ക് ഡിസംബർ 9നാണ് സ്വീകരണം നൽകുന്നത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *