July 16, 2026

പഴശ്ശി ദിനാചരണം; ചരിത്ര സെമിനാര്‍ നാളെ

0
IMG-20221128-WA00322.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 217ാമത് പഴശ്ശിദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി പഴശ്ശികുടീരത്തില്‍ നാളെ ചൊവ്വ രാവിലെ ചരിത്ര സെമിനാറും വൈകീട്ട് സാംസ്‌ക്കാരിക പരി പാടികളും നടക്കും. ചരിത്ര സെമിനാറില്‍ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ മലബാറില്‍ നടന്ന ആദ്യകാല ചെറുത്തു നില്പ്പുകള്‍ എന്ന വിഷയത്തില്‍ കോഴിക്കോട് സര്‍വകലാശാല റിട്ട. പ്രൊഫസര്‍ ഡോ.കെ. ഗോപാലന്‍ കുട്ടിയും പഴശ്ശി സമരങ്ങളുടെ കാണാപ്പുറങ്ങള്‍ എന്ന വിഷയത്തില്‍ കലാ ഗവേഷകനായ കെ.കെ മാരാറും വിഷയാവതരണം നടത്തും. പഴശ്ശി രാജാവിന്റെ രക്തസാക്ഷി ദിനമായ ബുധന്‍ രാവിലെ 9.30 ന് നടക്കുന്ന അനുസ്മരണ സമ്മേളനം ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി അധ്യക്ഷത വഹിക്കും. എം.എല്‍.എമാരായ ടി. സിദ്ദീഖ്, ഐ.സി ബാല കൃഷ്ണന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *