April 27, 2026

തൊഴില്‍ സംരക്ഷണത്തിനായി ജീവന്‍ വെടിയും : ആധാരം എഴുത്ത് അസോസിയേഷൻ

0
IMG-20221130-WA00132.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുല്‍പ്പള്ളി: ഒരു രാജ്യം ഒറ്റ രജിസ്‌ട്രേഷന്റെ പേരില്‍ കോടികള്‍ കോഴവാങ്ങി വകുപ്പ് മേധാവികള്‍ രജിസ്‌ട്രേഷന്‍ വകുപ്പില്‍ നടത്തുന്ന കരിനിയമങ്ങള്‍ ചെറുത്ത് തോല്‍പ്പിക്കുമെന്നും, തൊഴില്‍ സംരക്ഷണത്തിനായി ജീവന്‍ വെടിയാനും ആധാരം എഴുത്തുകാര്‍ തയ്യാറാണെന്നും അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.തങ്കച്ചന്‍ കല്‍പ്പറ്റ പറഞ്ഞു.വകുപ്പ് മന്ത്രി ഉത്തരവ് മരവിപ്പിക്കാന്‍ പറഞ്ഞിട്ടും പോലും ചെവികൊള്ളാത്ത ആളാണ് വകുപ്പ് മേധാവി ഇത്തരം പ്രവണതകള്‍ക്ക് എതിരെ സംസ്ഥാന വ്യാപകമായി ആധാരം എഴുത്തുകാര്‍ സംസ്ഥാനത്തെ മുഴുവന്‍ സബ്ബ് രജിസ്ട്രാഫീസുകള്‍ക്ക് മുന്നില്‍ നടത്തുന്ന ധര്‍ണ്ണ സമരത്തിന്റെ ജില്ലാ തല ഉദ്ഘാടനം പുല്‍പ്പള്ളിയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.എൻ.പരമേശ്വരൻ നായർ അധ്യക്ഷത വഹിച്ചു.ശ്രീനിഷ് കെ, ജയേഷ് ഗോപിനാഥ്, കെ.കെ ഷാജി, കെ വിശ്വനാഥൻ, തോമസ് കെ. ജെ, ബിജു വർഗീസ് അജേഷ് വിശ്വം, കെ . പി സുഭാഷ്, രമാദേവി, ലി നിത, സിനി എം. എം എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *