January 31, 2023

യു ഡി എഫ് വാഹന പ്രചരണ ജാഥ

IMG_20221130_172129.jpg

കല്‍പ്പറ്റ : കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വയനാടിനോടുള്ള അവഗണനക്കെതിരെ യു ഡി എഫ് വാഹന പ്രചരണ ജാഥ ഡിസംബര്‍ 2, 3, 4, തിയ്യതികളില്‍ നടക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വയനാടിനോടുള്ള അവഗണന അവസാനിപ്പിക്കുക, വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക , ജില്ലക്കനുവദിച്ച മെഡിക്കല്‍ കോളേജ് മടക്കിമലയില്‍ തന്നെ സ്ഥാപിക്കുക, കെ.എല്‍ ആര്‍ അടക്കമുള്ള ഭൂമി പ്രശ്‌നം പരിഹരിക്കുക, ചുരം ബൈപാസ് റോഡ് യാഥാര്‍ത്ഥ്യമാക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജാഥ നടത്തുന്നത്. അഡ്വ: ടി.സ ദ്ധീഖ് എം.എല്‍ എ , ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍ എ  , എന്‍.ഡി. അപ്പച്ചന്‍ , പി.കെ.അബൂബക്കര്‍ , കെ.കെ. അഹമ്മദ് ഹാജി, കെ.കെ. വിശ്വനാഥന്‍ മാസ്റ്റര്‍, റസാഖ് കല്‍പ്പറ്റ , പി പി. ആലി, മാണി ഫ്രാന്‍സിസ് തുടങ്ങിയവര്‍ പങ്കെടുക്കുന്നു.
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *