August 7, 2026

വൈത്തിരി ഉപജില്ലാ കലോത്സവത്തിൽ ഉജ്ജ്വല പ്രകടനം കാഴ്ച്ച വെച്ച് നിർഝരി നാട്യ – ദൃശ്യകലാകേന്ദ്രത്തിലെ വിദ്യാർത്ഥികൾ

0
IMG-20221201-WA00282.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ പടിഞ്ഞാറത്തറ :നിർഝരി നാട്യ – ദൃശ്യകലാകേന്ദ്രത്തിൽ വിവിധ കലകളിൽ പരിശീലനം നേടുന്ന വിദ്യാർത്ഥികൾ വൈത്തിരി ഉപജില്ലാ കലോത്സവത്തിൽ ഉജ്ജ്വല പ്രകടനം കാഴ്ച്ചവെച്ചു. ഭരതനാട്യം (യുപി വിഭാഗം), സംഘനൃത്തം (ഹൈസ്കൂൾ), കർണ്ണാടക സംഗീതം (എൽപി), ലളിതഗാനം, ഗസൽ (ഹയർ സെക്കണ്ടറി), നാടകം (യുപി), ഇംഗ്ലീഷ് ഡ്രാമ (ഹൈസ്കൂൾ) ദേശഭക്തിഗാനം(ഹൈസ്കൂൾ, യു പി), കഥാരചന, ചമ്പു പ്രഭാഷണം (ഹൈസ്കൂൾ), സംസ്കൃത പാഠകം, ഗാനാലാപനം (ഹൈസ്കൂൾ), സംസ്കൃതം കവിതാ രചന (യുപി), കന്നഡ പദ്യം ചൊല്ലൽ (യുപി) എന്നിവയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കൊയ്തത് നിർഝരിയിലെ പ്രതിഭകളാണ്. കൂടാതെ മറ്റ് ഒട്ടനേകം ഇനങ്ങളിൽ എ ഗ്രേഡോടെ രണ്ടും മൂന്നും സ്ഥാനങ്ങളും കലാകേന്ദ്രത്തിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കി. നിർഝരിയിൽ നൃത്തവും സംഗീതവും ചിത്രകലയും അഭ്യസിക്കുന്ന വിദ്യാർത്ഥികളാണ് ഇത്തവണ വിവിധ മത്സരങ്ങളിൽ മികവ് തെളിയിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *