October 12, 2026

കുപ്പത്തോട് മാധവൻ നായർ പുരസ്കാരം ഡോ. അനിൽ സക്കറിയക്ക്

0
IMG_20221202_112702.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി: ആധുനിക പുൽപ്പള്ളിയുടെ ശില്പി കുപ്പത്തോട് മാധവൻ നായരുടെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരം ജന്തു ശാസ്ത്ര ഗവേഷകനായ ഡോ. അനിൽ സക്കറിയയ്ക്ക് സമ്മാനിക്കുമെന്ന് അനുസ്മരണ കമ്മറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാടിന്റെ പുരോഗതിക്കായി ആജീവനന്ത സേവന മനുഷ്ഠിക്കുന്നവരെയാണ് പുരസ്കാരത്തിന് തെരഞ്ഞെടുക്കുന്നത്. 20000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം. കുപ്പത്തോട് മാധവൻ നായരുടെ ചരമ ദിനമായ ഡിസംബർ ആറിന് രാവിലെ 10 മണിക്ക് പുൽപ്പള്ളി വിജയഹയർ സെക്കൻഡറി ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ പുരസ്കാരം സമർപ്പിക്കും. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാർ അധ്യക്ഷത വഹിക്കും. മാത്യു മത്തായി ആതിര അനുസ്മരണ പ്രഭാഷണം നടത്തും. മേഖലയിലെ സാമൂഹിക -സാംസ്കാരിക മേഖലകളിലെ പ്രമുഖർ സംസാരിക്കും. അനുസ്മരണ സമ്മേളനത്തിനു മുന്നോടിയായി രാവിലെ 9 30 ന് പുൽപ്പള്ളി ടൗണിലെ കുപ്പത്തോട് മാധവൻ നായരുടെ പ്രതിമയിൽ പുഷ്പാർച്ചന നടക്കും. വാർത്ത സമ്മേളനത്തിൽ അനുസ്മരണ കമ്മറ്റി ചെയർമാൻ എം. ഗംഗാധരൻ, കൺവീനർ ബാബു നമ്പുടാകം, വൈസ് ചെയർമാൻ എം.ബി സുധീന്ദ്ര കുമാർ, അനുസ്മരണ കമ്മറ്റി അംഗം മാത്യു മത്തായി ആതിര, വിജയ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ കെ.എസ്. സതി എന്നിവർ പങ്കെടുത്തു.
   
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *