June 6, 2026

മണ്ണ് ദിനാചരണം നടത്തും

0
IMG_20221203_174945.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ലോക മണ്ണ് ദിനാചരണം സംഘടിപ്പിക്കും. ഡിസംബര്‍ അഞ്ച് തിങ്കള്‍ രാവിലെ 10.30 ന് കല്‍പ്പറ്റ പള്ളിത്താഴെ സമസ്ത ഹാളില്‍ നടക്കുന്ന ദിനാചരണം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നസീമ ഉദ്ഘാടനം ചെയ്യും. ജില്ല കളക്ടര്‍ എ ഗീത ചടങ്ങില്‍ മുഖ്യാതിഥിയാകും. മണ്ണപര്യവേഷണ അസി.ഡയറക്ടര്‍ സി.ബി ദീപ അദ്ധ്യക്ഷത വഹിക്കും. മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ നടത്തിയ ചിത്രരചന, ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നടക്കും. ദുരന്ത നിവാരണ പദ്ധതി  രൂപികരണം, ദുരന്ത സാധ്യതകളും അവയ്ക്കുള്ള പദ്ധതി രൂപരേഖ തയ്യാറാക്കലും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *