April 26, 2026

ഭിന്നശേഷി ദിനാചരണം നടത്തി

0
IMG_20221204_194731.jpg
By ന്യൂസ് വയനാട് ബ്യൂറോ
മൂപ്പൈനാട്: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത്, കൽപ്പറ്റ ബി.ആർ.സി റിപ്പൺ സ്കൂളിൽ നടത്തിവരുന്ന ഫിസിയോ തെറാപ്പി സെന്റർ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഭിന്നശേഷി ദിനചാരണം സംഘടിപ്പിച്ചു. മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ്‌ എ.കെ റഫീഖ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി. അസീസ് അധ്യക്ഷത വഹിച്ചു. മൂപ്പൈനാട് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ സാലിം മുഖ്യപ്രഭാഷണം നടത്തി. വടുവഞ്ചൽ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക  കദീജ ക്ലാസ്സെടുത്തു.  ബി.ആർ.സി കോർഡിനേറ്റർ വി. അനുശ്രീ, ഫിസിയോ തെറാപ്പിസ്റ്റ് സി. മിനി, ഇസ്മായിൽ പള്ളിയാൽ തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *