April 25, 2024

വൈത്തിരി താലൂക്ക് ആശുപത്രിയുടെ വികസനത്തിന് പ്രത്യേക മുൻഗണന നൽകും : ടി സിദ്ദിഖ് എം എൽ എ

0
Img 20221205 184106.jpg
കൽപ്പറ്റ:വൈത്തിരി താലൂക്ക് ആശുപത്രിയെ ആദിവാസി സമൂഹവും പൊതു സമൂഹവും ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സാധാരണക്കാരുടെ  ആരോഗ്യരക്ഷയുടെ ഒരു പ്രധാന കേന്ദ്രമാണ് താലൂക്ക് ആശുപത്രി. താലൂക്ക് ആശുപത്രിയുടെ വികസനം പ്രധാന അജണ്ട ആണെന്നും എംഎൽഎ പറഞ്ഞു 
താലൂക്ക് ആശുപത്രിയുടെ വികസന പ്രവർത്തനത്തിന്റെ ഭാഗമായി രണ്ട് കോടി 30 ലക്ഷം രൂപ പോസ്റ്റ് ഓപ്പറേറ്റീവ് നിർമ്മിക്കുന്നതിനും ലാപ്രോ സ്കോപ്പി സർജറിക്കും വേണ്ടിയുള്ള ബ്ലോക്ക് നിർമ്മാണത്തിന്  നാഷണൽ ഹെൽത്ത് മിഷന്റെ ഫണ്ട് അനുവദിപ്പിക്കാൻ മാസങ്ങൾക്ക് മുമ്പ് കഴിഞ്ഞിരുന്നു തുടർ വികസന പ്രവർത്തനത്തിന്റെ ഭാഗമായി ട്രൈബൽ കോസ്റ്റൽ ഏരിയ ഡെവലപ്മെൻറ് ഫണ്ടുമായി ബന്ധപ്പെട്ടുകൊണ്ട് പ്രത്യേക താല്പര്യം എടുത്ത് ഒരുകോടി 96,000 രൂപയാണ് ഡ്രഗ്ഗ് സ്റ്റോറിനും ഫാർമസി കെട്ടിടത്തിനും വേണ്ടി അനുവദിപ്പിക്കാൻ സാധിച്ചത് ഹോസ്പിറ്റലിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത് വേഗത്തിലാക്കുമെന്നും ബ്ലഡ് ബാങ്കിനുള്ള പുതിയ നിർദ്ദേശം സർക്കാറിന് സമർപ്പിക്കുമെന്നും  വൈത്തിരി താലൂക്ക് ഹോസ്പിറ്റലിലെ ലാബ് പ്രവർത്തനം 24 മണിക്കൂർ ആക്കി എന്ന് പ്രഖ്യാപിച്ച് കൊണ്ട് കൽപ്പറ്റ നിയോജകമണ്ഡലം എം എൽ എ അഡ്വക്കേറ്റ് ടി സിദ്ദീഖ് പറഞ്ഞു  
ഇന്ന് മുതൽ ലാബിന്റെ പ്രവർത്തനം ഇരുപത്തിനാല് മണിക്കൂറും ജനങ്ങൾക്ക് ലഭ്യമാകും അതോടൊപ്പം നിലവിൽ ഫാർമസിയിൽ മരുന്നു വാങ്ങുന്നവരുടെ എണ്ണം വർദ്ധിച്ചത് കൊണ്ട് അതിൻറെ ബുദ്ധിമുട്ട് കുറയ്ക്കുന്നതിനുവേണ്ടി അധിക സ്റ്റാഫുകളെ നിയമിക്കുമെന്ന് കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നസീമ ടീച്ചർ അറിയിച്ചതായി എംഎൽഎ കൂട്ടിച്ചേർത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *