June 7, 2026

മഴയിലെ മോണോആകട് : ഒന്നാം സ്ഥാനം കരസ്ഥമാക്കി ശിവാനി

0
IMG_20221207_144043.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : യു.പി വിഭാഗം മോണോ ആക്ടിൽ  ഒന്നാം സ്ഥാനം കരസ്ഥമാക്കി കെ എസ് ശിവാനി.മഴയുടെ വിവിധ ഭാവങ്ങൾ വേദിയിൽ അവതരിപ്പിച്ചാണ് ഈ കൊച്ചു മിടുക്കി മികവ് തെളിയിച്ചത്.കുട്ടിക്ക് മഴയോടുള്ള ഇഷ്ടവും മുതിർന്നവർക്ക് മഴയോടുള്ള  കാഴ്ചപ്പാടും സന്തോഷത്തിന്റെ നിറം വേദിയിൽ നിറച്ചപ്പോൾ വീടില്ലാത്തവന്റെ സങ്കടം തീരാമഴയും ശിവാനി പറഞ്ഞുവെച്ചു.മഴ ദുരിതങ്ങൾ ഒന്നൊന്നായി വിവരിച്ചായിരുന്നു മാനന്തവാടി ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി കയ്യടി നേടിയത്. താഴെയങ്ങാടി സ്വദേശികളായ ജിജേഷ് വേലായുധൻ,ഡോ.ലിഖിത എന്നിവരുടെ മകളാണ് ശിവാനി.ജോസ് കിഴക്കൻ ആണ് ഈ മിടുക്കിയുടെ പരിശീലകൻ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *