July 17, 2026

വിദ്യാവസന്തം ശില്‍പശാല സംഘടിപ്പിച്ചു

0
IMG_20221218_181849.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ മികവിലേക്ക് ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തില്‍ വിദ്യാവസന്തം എന്ന പേരില്‍ അധ്യാപകര്‍ക്കായി ശില്‍പശാല നടത്തി.
മുനിസിപ്പല്‍ ഹാളില്‍ ചെയര്‍മാന്‍ മുജീബ് കേയെംതൊടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. ശിവരാമന്‍ അധ്യക്ഷത വഹിച്ചു. മുണ്ടേരി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.ടി. സജീവന്‍, വിദ്യാവസന്തം കണ്‍വീനര്‍ സജി ആന്റോ എന്നിവര്‍ പ്രസംഗിച്ചു. 35 പ്രൈമറി അധ്യാപകര്‍ പങ്കെടുത്തു. അധ്യാപകരായ വി.കെ. ബിജു, പി.കെ. രുക്മിണി, എ. മോനിഷ, എം.ഡി. നിഷ, കെ. നിമ്മി എന്നിവര്‍ നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *