May 16, 2026

മയക്ക് മരുന്നിനെതിരെ മോചന ജ്വാല തെളിയിച്ചു കൊണ്ട് കേരള കോൺഗ്രസ് ( എം )

0
IMG_20221219_115038.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : കേരളാ കോൺഗ്രസ്  ( എം ) മുള്ളൻ കൊല്ലി മണ്ഡലം കമ്മറ്റിയുടെ നേത്വത്തിൽ മയക്കുമരുന്നിനെതിരെ മോചന ജ്വാല തെളിയിച്ച് 
മുള്ളൻ കൊല്ലിയിലും, പാടിച്ചിറയിലും നടന്ന
സമ്മേളനത്തിൽ കർഷക യൂണിയൻ
( എം) മോചന ജ്വാല തെളിയിച്ചു .കേരളം ഇന്ന് അനുഭവിക്കുന്ന മയക്കുമരുന്ന് വ്യാപനത്തിനെതിരെ അണിചേരുകയാണ് കേരള കോൺഗ്രസ് (  എം ). സ്കൂൾ, കോളേജ് കുട്ടികളെ പോലും മയക്കുമരുന്ന് വിൽപ്പനയ്ക്ക് ഉപയോഗിക്കുന്ന സാഹചര്യത്തിൽ ഇതിനെതിരെ വാർഡുകൾ തോറും കേരള കോൺഗ്രസ്  ( എം  ) മോചന ജ്വാല തെളിച്ചുകൊണ്ട് ജനകീയ മുന്നേറ്റത്തിന് പാർട്ടി തുടക്കം കുറിക്കുകയാണ്.
ഇതിന്റെ ഭാഗമായി മുള്ളൻകൊല്ലി കോൺഗ്രസ്  (എം ) മണ്ഡലം കമ്മിറ്റി  മോചന ജ്വാല വയനാട് ജില്ലാ കർഷക യൂണിയൻ ( എം ) ജില്ലാ പ്രസിഡണ്ട് : റെജി ഓലിക്കരോട്ട് ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ജോയി താന്നിക്കൽ അധ്യക്ഷതവഹിച്ചു.
വിൽസൺ നെടും കെമ്പിൽ,  
ബിന ജോസ്, ജോണി മണ്ണും പുറത്ത്, ജോസഫ് കാരകാട്ടിൽ, ജോർജ് ഉണ്യാപ്പള്ളി, 
ചക്കോ,  ബിനേഷ് താഴത്തുവീട്ടിൽ, ജോയി അറക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *