July 17, 2026

പ്രവചന മത്സര വിജയികൾക്ക് ജില്ലാപഞ്ചായത്ത് ഡിവിഷന്റെ ഉപഹാരം കൈമാറി

0
IMG_20221220_113434.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ:  ഖത്തർ ഫിഫ  വേൾഡ് കപ്പ് പ്രവചന മത്സരത്തിൽ വിജയിച്ചവർക്കുള്ള
ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ  ഉപഹാരങ്ങൾ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി കൈമാറി.ഡിവിഷനിലെ പ്രധാന ഗെയിം പോയിന്റുകളായ വെള്ളമുണ്ട,തരുവണ,എട്ടേനാൽ  എന്നിവിടങ്ങളിൽ  കേന്ദ്രീകരിച്ച്  പ്രവചനപ്പെട്ടി സ്ഥാപിച്ചാണ് മത്സര ക്രമീകരണം നടത്തിയിരുന്നത്.
തരുവണയിൽ നടന്ന ചടങ്ങിൽ കെ.സി.കെ നജുമുദ്ധീൻ,ജംഷീർ കെ.കെ, വിനീഷ്.എ,മുണ്ടടത്ത്  കുഞ്ഞമ്മദ്  തുടങ്ങിയവർ സംബന്ധിച്ചു. വെള്ളമുണ്ട ഡിവിഷനിലെ നൂറുകണക്കിന് ആളുകളാണ് പ്രവചന മത്സരത്തിൽ പങ്കാളികളായത്.
ഓരോ ഗെയിം പോയിന്റിലും പ്രത്യേകം  സമ്മാനങ്ങൾ നൽകി. കായിക പ്രേമികൾക്ക് ആവേശം നൽകുകയായിരുന്നു പ്രവചന  മത്സരത്തിന്റെ ഉദ്ദേശം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *