ബഫർസോൺ ഉപഗ്രഹ സർവ്വേ തള്ളിക്കളയണം:ഐഎൻടിയുസി
തലപ്പുഴ: കർഷക സമുഹത്തെ വയനാട്ടിൻ നിന്നും ആട്ടിപ്പായിക്കാനുള്ള ഗുഢാലോചനയാണ് ഉപഗ്രഹ സർവ്വേ റിപ്പോർട്ടിലുടെ പുറത്ത് വന്നിരിക്കുന്നതെന്ന് ഐഎൻടിയുസി തവിഞ്ഞാൻ മണ്ഡലം പ്രവർത്തക കൺവെൻഷൻ ആരോപിച്ചു. സംരക്ഷിതവനത്തിൻ്റെയും വന്യജീവികളുടെയും പേരിൽ കർഷകരുടെ ജീവിത മാർഗ്ഗം നഷ്ടപെടുത്താൻ അനുവദിക്കില്ല. ജനപങ്കാളിത്തത്തോടെ ഫീൽഡ് സർവ്വേ നടത്തി കൃഷിഭൂമിയും നിർമ്മിതികളും കരുതൽ മേഖലയിൽ നിന്നും ഒഴിവാക്കണം. കൺവെൻഷൻ ഐ എൻ ടി യു സി ജില്ലാ പ്രസിഡണ്ട് പി.പി.ആലി ഉദ്ഘാടനം ചെയ്തു.പി.എസ്.രാജേഷ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൻ സെക്രട്ടറി ടി.എ.റെജി, സംസ്ഥാന വൈ: പ്രസിഡണ്ട് ബി.സുരേഷ് ബാബു,എ.പ്രഭാകരൻ മാസ്റ്റർ,എം.ജി.ബിജു,എക്കണ്ടി മൊയ്തുട്ടി,പാറക്കൻ ജോസ്, കെ.വി.ജോൺസൻ,എൽസി ജോയി, ജോസ് കൈനി,ടി.കുഞ്ഞാപ്പ, ജോയ്സി ഷാജു,മീനാക്ഷി രാമൻ, ടി.കെ.സമദ്,പി.ഗഫൂർ,എസ്.സഹദേവൻ,എ.കെ.രാഘവൻ,സലിമോൻ കെ.ജി,തങ്കമ്മ യേശുദാസ് പ്രസംഗിച്ചു.
Leave a Reply