July 17, 2026

ഒറ്റക്കയ്യിൽ വളച്ചും തിരിച്ചും ഡ്രൈവർമാരുടെ അഭ്യാസം: പടിഞ്ഞാറത്തറ ബസ് സ്റ്റാൻഡിൽ യാത്രക്കാർ ഭയപ്പാടിൽ

0
IMG-20221221-WA00072.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ: ഡ്രൈവർമാരുടെ ഡ്രൈവിംഗ് മനോവൈകൃതത്തിൽ ഭയചികിതരായി പടിഞ്ഞാത്തറ പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ യാത്രക്കാർ.കൽപ്പറ്റ – മാനന്തവാടി ഭാഗത്ത് നിന്ന് വരുന്ന ബസുകൾ സ്റ്റാൻഡിൽ കയറിയിറങ്ങുമ്പോഴാണ് ആളെക്കൊല്ലി അഭ്യാസം. വളരെ സാവകാശം മെയിൻ റോഡിൽ നിന്ന് സ്റ്റാൻഡിൽ കയറ്റി ആളെയിറക്കി കയറ്റി പോകേണ്ടതിന് പകരം വേഗത കൂട്ടി അനാവശ്യ ഹോണടിച്ച് വളച്ചൊടിച്ചും ബസ് ചെരിച്ചുമുള്ള അഭ്യാസം കാട്ടി സ്റ്റാൻഡിൽ കയറ്റും. ഒരു സെക്കൻ്റു പോലും നിർത്താതെ മുന്നോട്ടും പുറകോട്ടും ആട്ടി തിരിച്ചൊടിക്കുമ്പോൾ വാഹനത്തെ ഭയന്ന് യാത്രക്കാർ പരക്കം ഓടുന്നത് സ്ഥിരം കാഴ്ചയാണ്.വാഹനം തിരിച്ച് വെക്കുമ്പോൾ പാലിക്കേണ്ട മര്യാദ പാലിക്കുന്നില്ലെന്ന് മാത്രമല്ല സ്റ്റാൻഡിനുള്ളിൽ അമിത വേഗത കാട്ടുന്നതിലും ഹരം കൊള്ളുകയാണ് ചില ഡ്രൈവർമാർ . കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ബസ് അമിത വേഗത കാട്ടിയതിനെ തുടർന്ന് സ്റ്റാൻഡിനുള്ളിലെ കട പൊളിച്ചു. ഭാഗ്യം കൊണ്ടാണ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ തലനാരിഴക്ക് രക്ഷപ്പെട്ടത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *