July 17, 2026

അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ അറസ്റ്റ് ചെയ്തു

0
IMG-20221221-WA00212.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടില്‍: രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ കല്‍പ്പറ്റ എസ്.ഐ ബിജു ആന്റണിയും സംഘവും ഇന്നലെ രാത്രി എട്ടു മണിയോടെ മുട്ടില്‍ ചിലഞ്ഞിച്ചാല്‍ പുല്ലേരി ഭാഗത്ത് നടത്തിയ പരിശോധനയില്‍ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ പിടികൂടി. ചിലഞ്ഞിച്ചാല്‍ പയന്തോത്ത് വീട്ടില്‍ പി. ആദില്‍ അഹമ്മദ് (22) ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 3.64 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. ജൂനിയര്‍ എസ്.ഐ വിഷ്ണുരാജ്, സി.പി.ഒമാരായ സജാദ്, സുമേഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *