August 7, 2026

ലക്കിടിക്ക് സമീപം വാഹനാപകടം യുവാവ് മരിച്ചു : സഹയാത്രികനെ നിസ്സാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0
IMG-20221221-WA00302.jpg
By ന്യൂസ് വയനാട് ബ്യൂറോ
ലക്കിടി : ലക്കിടിയ്ക്ക് സമീപം നടന്ന വാഹനാപകടത്തിൽ യുവാവ് മരിച്ചു.
ബത്തേരി കയ്പ്പഞ്ചേരി തയ്യില്‍ വീട്ടില്‍ പവന്‍ സതീഷ് (19) ആണ് മരിച്ചത്. കോഴിക്കോട് കെ.എം.സി.ടി എഞ്ചിനീയറിങ് കോളേജില്‍ വിദ്യാര്‍ത്ഥിയായ പവന്‍. കോളേജിലേക്ക് ബൈക്കില്‍ പോകുമ്പോഴായിരുന്നു അപകടം. സഹയാത്രികക്കും ബന്ധുവുമായ പുനല്‍ (23) നെ നിസാര പരിക്കുകളോടെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും സഞ്ചരിച്ച ബൈക്ക് കാറിന് പിന്‍വശത്തിടിച്ച ശേഷം മറിയുകയും പവന്‍ അടുത്തുകൂടി വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസ്സിനടിയില്‍ പെടുകയുമായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.പവന്റെ മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *