June 6, 2026

അശാസ്ത്രീയ ഉപഗ്രഹ സർവ്വേ മാപ്പ് തീ കൊളുത്തി പ്രതിക്ഷേധിച്ചുകൊണ്ട് കോൺഗ്രസ്‌ ( ഐ ) കട്ടയാട് വാർഡ് കമ്മിറ്റി

0
IMG-20221224-WA00122.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : വനമേഖലയോട് ചേർന്ന് ഒരു കിലോമീറ്റർ ദൂരത്തിൽ ബഫർ സോൺ നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെയും, ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയുള്ള അശാസ്ത്രീയമായ ഉപഗ്രഹ സർവ്വേ മാപ്പിനെതിരെയും, സുപ്രീം കോടതി പോലും തള്ളിക്കളഞ്ഞ വനം വകുപ്പിൻ്റെ മാപ്പിനെതിരെയും, കോൺഗ്രസ്സ് (ഐ) കട്ടയാട് വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഉപഗ്രഹമാപ്പും,വനം വകുപ്പ് പ്രസിദ്ധികരിച്ച മാപ്പും തീ കൊളുത്തി പ്രതിഷേധിച്ചു. ആദിവാസികളും, സ്ത്രീകളും, കുട്ടികളും അടക്കം നൂറു കണക്കിനാളുകൾ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു. ഡി .സി .സി ട്രഷറർ എൻ .എം വിജയൻ ഉദ്ഘാടനം ചെയ്തു, ടി.എൽ സാബു അദ്ധ്യക്ഷത വഹിച്ചു. ഡി .സി .സി സെക്രട്ടറി ഡി.പി.രാജശേഖരൻ,നി സി അഹമ്മദ്, ബ്ലോക്ക് പ്രസിഡണ്ട് ഉമ്മർകുണ്ടാട്ടിൽ മണ്ഡലം പ്രസിഡണ്ട് സതീഷ് പൂതിക്കാട്, ബാബു പഴുപ്പത്തൂർ, പ്രജിത രവി, മേഴ്സി ടീച്ചർ, എം.രാമകൃഷ്ണൻ, ബാബു കട്ടയാട്, പ്രേം സുന്ദർ, രവി ചോലയിൽ, പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *