May 16, 2026

ഗൂണ്‍സ് ട്രക്കുകള്‍ കല്‍പ്പറ്റ ബൈപാസില്‍ എത്തി

0
IMG-20221224-WA00132.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:വ്യാഴാഴ്ച രാത്രി ചുരം കയറിയ ഗൂണ്‍സ് ട്രക്കുകള്‍ കര്‍ണാടകയിലെ നഞ്ചന്‍ഗോഡിലേക്കുള്ള യാത്രയ്ക്കിടെ ഇന്നു പുലര്‍ച്ചെ കല്‍പ്പറ്റ ബൈപാസിലെത്തി. ഇവിടെ നിര്‍ത്തിയിട്ട ട്രക്കുകള്‍ ഇന്നു രാത്രി യാത്ര തുടരും. ലക്കിടിയില്‍നിന്നു വെള്ളിയാഴ്ച രാത്രി 11.15നാണ് ട്രക്കുകള്‍ പുറപ്പെട്ടത്. വ്യാഴാഴ്ച രാത്രി 11ന് അടിവാരത്തുനിന്നു പുറപ്പെട്ട ട്രക്കുകള്‍ ഒമ്പതു മുടിപ്പിന്‍ വളവുകള്‍ പിന്നിട്ട് വെള്ളിയാഴ്ച പുലര്‍ച്ചെ 2.15നാണ് ലക്കിടിയില്‍ എത്തിയത്. പാല്‍പ്പൊടി നിര്‍മാണത്തിനുള്ള കൂറ്റന്‍ യന്ത്രങ്ങളാണ് ട്രക്കുകളിലുള്ളത്.
     
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *