August 9, 2026

ആഘോഷമായി കലവറ നിറക്കൽ

0
IMG_20221224_102218.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: പുറക്കാടി ശ്രീ പൂമാല പരദേവതാ ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം തുടങ്ങി. മണ്ഡല മഹോത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ കലവറ നിറക്കല്‍ വെള്ളിയാഴ്ച രാവിലെ ക്ഷേത്രാങ്കണത്തില്‍ നടന്നു. പ്രദേശവാസികളായ കര്‍ഷകര്‍ തങ്ങള്‍ വിളയിച്ച ഉല്‍പന്നങ്ങളില്‍ ഒരു പങ്ക് ഭഗവാന് സമര്‍പ്പിക്കുന്ന ചടങ്ങാണ് കലവറ നിറക്കല്‍. അന്നദാനത്തിലേക്ക് ആവശ്യമായ അരി, തേങ്ങ, പച്ചക്കറികള്‍ എന്നിവയും പൂജാ ദ്രവ്യങ്ങളും ചെണ്ടവാദ്യത്തിന്‍റെ അകമ്പടിയോടെ ക്ഷേത്ര നടയില്‍ സമര്‍പ്പിച്ചു. ക്ഷേത്രം മേൽശാന്തി ശങ്കരൻ എമ്പ്രാന്തിരി ഉത്സവാഘോഷ കമ്മിറ്റി പ്രിസിഡന്റ് മനോജ് ചന്ദനക്കാവ്, സെക്രട്ടറി പി. വി.വേണുഗോപാൽ, കൃഷ്ണൻ മൊട്ടൻങ്കര, ബാലൻ മൊട്ടൻങ്കര, എം. എസ്. നാരായണൻ മാസ്റ്റർ സതീഷ് കുമാർ, ക്ഷേത്രം ജീവനക്കാർ, ഭക്തജനങ്ങൾ തുടങ്ങിയവർ  പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *