April 2, 2023

വിജ്ഞാൻ ലൈബ്രറി മുപ്പതാം വാർഷികം ആഘോഷിച്ചു

IMG-20221228-WA00272.jpg
വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറിയുടെ മുപ്പതാം വാർഷികാഘോഷം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുധി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻ്റ് കെ കെ ചന്ദ്രശേഖരൻ്റെ അധ്യക്ഷതയിൽ കൺവീനർ എം ശശി സ്വാഗതം പറഞ്ഞു. മുൻ ലൈബ്രറി പ്രവർത്തകനായ എൻ.ജി സുകുമാരനെ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ആദരിച്ചു. വി.കെ സുരേഷ് ബാബു കൂത്തുപറമ്പ് മുഖ്യ പ്രഭാഷണം നടത്തി.
വിവിധ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വാർഡ് മെമ്പർ സഫീല പടയൻ,എം ചന്ദ്രൻ മാസ്റ്റർ എന്നിവർ വിതരണം ചെയ്തു.
ടി ജി ബെന്യാമിൻ, എം അബ്ദുൾ അസീസ് മാസ്റ്റർ, ജംഷീർ സി വി ,പി പ്രകാശൻ എന്നിവർ ആശംസകൾ നേർന്നു.എം സഹദേവൻ മാസ്റ്റർ ചടങ്ങിന് നന്ദി പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *