July 16, 2026

സ്‌കൂള്‍ പാചക തൊഴിലാളി സംഘടന ദിവസ വേതനം തൊള്ളായിരം രൂപയാക്കുക

0
IMG-20221228-WA00362.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: വര്‍ഷത്തില്‍ കേവലം 180 ഓളം ദിവസം മാത്രം സ്‌കൂളില്‍ ഉച്ച ഭക്ഷണം വെക്കുന്ന സ്‌കൂള്‍ പാചക തൊഴിലാളികളുടെ
ജീവിതം വളരെ സങ്കടകരവും ദു:ഖകരവുമാണെന്നും അവര്‍ക്ക് ലഭിക്കുന്ന ദിവസ വേതനം (900) തൊള്ളായിരം രൂപയാക്കി ഉടന്‍ സര്‍ക്കാര്‍ വര്‍ദ്ധിപ്പിക്കണമെന്നും, തടഞ്ഞുവെച്ച വേനലവധി വേതനം ഉടന്‍ വിതരണം ചെയ്യണമെന്നും,എച്ച് എം എസ് ജില്ലാ സെക്രട്ടറി എന്‍.ഒ. ദേവസി പറഞ്ഞു. കളക്ട്രേറ്റ് പടിയ്ക്കല്‍ നടന്ന സ്‌കൂള്‍ പാചക തൊഴിലാളി സംഘടന സംസ്ഥാന വ്യാപകമായി നടത്തുന്ന സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുണിയന്‍ സംസ്ഥാന സെക്രട്ടറി ജി. ഷാനവാസ്, ടി .കെ. ബാലഗോപാല്‍, ഒ. പത്മനാഭന്‍ ,കെ. കെ. രാജന്‍, സി.ആര്‍. മഞ്ജു, ഒ.കെ സുനിതാ കുമാരി , സൗഫീന സലിം , ഷേര്‍ളി അഗസ്റ്റിന്‍, സുധ അശോകന്‍ ,കെ കെ. കേളു, എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *