March 29, 2024

ആശങ്ക വേണ്ട ബഫർ സോൺ പരിധിയിൽ ഉൾപ്പെടുന്നത് വഴി കുടിയിറക്കപ്പെടുകയില്ല :മന്ത്രി എ.കെ.ശശീന്ദ്രൻ

0
Img 20221230 121948.jpg
ബത്തേരി: ബഫർസോൺ ആശങ്ക വേണ്ട.ഒരു കുടുംബവും ബഫർ സോൺ പരിധിയിൽ ഉൾപ്പെടുന്നത് വഴി കുടിയിറക്കപ്പെടില്ലെന്ന് സംസ്ഥാന വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.
മറുനാടൻ കർഷക സംഘടനായായ യുണൈറ്റഡ് ഫാർമേഴ്സ് ആൻഡ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വാർഷിക സമ്മേളനവും കുടുംബസംഗമവുമായ “ദ അഗ്രേറിയൻ ” ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് കർഷകരുടെ ആശങ്കകൾക്ക് മറുപടിയായാണ് മന്ത്രി  പറഞ്ഞത്.
ബഫർസോൺ വിഷയം കോടതി വ്യവഹാരങ്ങളിലൂടെ മാത്രം പരിഹാരം കാണാൻ പറ്റുന്ന കാര്യമാണ്.അതിന് സർക്കാർ തുറന്ന മനസ്സോടെ ഇടപെട്ടു വരികയാണ്. ഊഹാപോഹങ്ങൾ പ്രചരിച്ചിരിപ്പിക്കുന്നത് അനാവശ്യ ആശങ്ക പരത്തുന്നതിന് മാത്രമാണ്. അത് തിരിച്ചറിയണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പുതിയ തലമുറയെ കാർഷിക തൽപ്പരരാക്കിമാറ്റാൻ ബോധപൂർവ്വമായ ഇടപെടൽ ആവശ്യമാണ്. എങ്കിൽ രാജ്യത്തെ കുറ്റകൃത്യങ്ങൾ കുറയും നല്ല കർഷകർക്ക് ക്രിമിനലുകൾ ആകാൻ കഴിയില്ല. കേരളത്തിലെ ഒരു ജയിലുകളിലും കർഷകർ കുറ്റവാളികളായി ശിക്ഷ അനുഭവിക്കുന്നില്ലെന്ന് സമ്മേളനത്തിന്റെ മുഖ്യ പ്രഭാഷണം നടത്തിക്കൊണ്ട് ചലച്ചിത്ര താരം ശ്രീ. അനൂപ് ചന്ദ്രൻ പറഞ്ഞു.
രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ കൃഷി ചെയ്യുന്ന ആയിരത്തഞ്ഞൂറോളം ആളുകളാണ് കുടുംബസമേതം സമ്മേളനത്തിനെത്തിയത്.
കുട്ടികൾക്കും സ്ത്രീകൾക്കുമായി വിവിധ സെഷനുകളായിരുന്നു സമ്മേളനത്തിൽ ഒരുക്കിയിരുന്നത്.
രാവിലെ പത്ത് മണിക്ക് ആരംഭിച്ച സമ്മേളനം കലാസന്ധ്യയോടെ രാത്രി പത്തു മണിക്കാണ് അവസാനിച്ചത്.
ഗൂഡല്ലൂർ എംഎൽഎ അഡ്വ. പൊൻജയശീലൻ, അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഹഫ്സത്ത്, കെ.ഷമീർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ.സത്താർ, കിഫ പ്രതിനിധി ഗിഫ്റ്റൺ, ഗ്രീൻ ജിഞ്ചർ ട്രേഡേഴ്സ് അസോസിയേഷൻ പ്രതിനിധി ഐപ്പ്സാബു തുടങ്ങിയവർ സംസാരിച്ചു.
സംഘാടക സമിതി ചെയർമാൻ സിബി തോമസ് സ്വാഗതവും കൺവീനർ എമിൻസൺ തോമസ് നന്ദിയും പറഞ്ഞു.
സാബു കണ്ണക്കാംപറമ്പിൽ ചെയർമാൻ, എമിൻസൺ തോമസ് ജനറൽ കൺവീനർ, ബേബി പെരുംങ്കുഴി ട്രഷറർ എന്നിവരുൾപ്പടെ അറുപത്തഞ്ചംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയേയും സമ്മേളനം തിരഞ്ഞെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *