March 21, 2023

അഡീഷണല്‍ ചീഫ് സെക്രട്ടറി കോട്ടത്തറ എ.ബി.സി.ഡി ക്യാമ്പ് സന്ദര്‍ശിച്ചു

IMG-20221230-WA00292.jpg
കോട്ടത്തറ :പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്നതിനായി കോട്ടത്തറയില്‍ സംഘടിപ്പിച്ച എ.ബി.സി.ഡി. ക്യാമ്പ് പ്ലാനിംഗ് ആന്റ് ഇക്കോണമിക് അഫയേഴ്സ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുനീത് കുമാര്‍ സന്ദര്‍ശിച്ചു.
ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അടിസ്ഥാന രേഖകള്‍ ലഭ്യമാക്കുന്ന എ.ബി.സി.ഡി പദ്ധതിയെയും സാരഥികളായ ജില്ലാ ഭരണകൂടത്തെയും ബന്ധപ്പെട്ട വകുപ്പുകളെയും അദ്ദേഹം അഭിനന്ദിച്ചു. ക്യാമ്പിലെത്തിയ ഗുണഭോക്താക്കള്‍ക്ക് രേഖകള്‍ കൈമാറുകയും അവരോട് സംവദിക്കുകയും ചെയ്തു.
 കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. റനീഷ്, സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ ഇ.ആര്‍ സന്തോഷ്‌കുമാര്‍, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ പി.വി. അനില്‍, അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസര്‍ സി.പി. സുധീഷ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി.സി. മജീദ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ഹണി ജോസ്, പി.എസ് അനുപമ, ഭരണസമിതി അംഗങ്ങളായ അനിത ചന്ദ്രന്‍, സംഗീത് സോമന്‍, ജീന തങ്കച്ചന്‍, ബിന്ദു മാധവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news